മാഹി രാഷ്ട്രീയക്കൊലപാതകം,ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

0
29

കണ്ണൂര്‍: കണ്ണൂര്‍, മാഹി കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണ റിപ്പോര്‍ട്ട് തേടി. എന്ത് നടപടി സ്വീകരിച്ചുവെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം.

കഴിഞ്ഞ ദിവസം മാഹിയില്‍ സിപിഐഎം നേതാവ് ബാബു കണ്ണിപ്പൊയില്‍ എന്നയാളാണ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെടുന്നത്. സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു. പള്ളൂരില്‍വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.

ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്നാണ് സിപിഐഎം ആരോപണം. മാഹി പാലത്തിനടുത്ത് വെച്ചാണ് ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പൊലീസിന്റെ പ്രധാന ശ്രമം.

Leave a Reply