മിക്ക സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളിലും പണില്ല, ഒട്ടുമിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല

0
88

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പണത്തിന് ലഭ്യതകുറവെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ദ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളലെ എടിഎമ്മുകള്‍ പണമില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലുള്ള ആളുകളും എടിഎമ്മുകളില്‍ പണമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഹൈദരാബാദിലും വരാണസിയിലും ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ പണമില്ലെന്ന് ആളുകള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയ പ്രതിനിധികള്‍ റിസര്‍വ് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാര്‍ക്കറ്റില്‍നിന്ന് 2000 ത്തിന്റെ നോട്ടുകള്‍ അപ്രത്യക്ഷമായെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഇന്നലെ നടന്ന ഒരു കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ചൗഹാന്‍ പറഞ്ഞത് ഇങ്ങനെ, ‘ 15,00,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ നോട്ടുനിരോധനത്തിന് മുന്നോടിയായി മാര്‍ക്കറ്റിലുണ്ടായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ഇത് 16,50,000 കോടി രൂപയായി ഇത് ഉയര്‍ന്നു. പക്ഷെ, 2000 ത്തിന്റെ നോട്ടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി തുടങ്ങി’.

സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണമില്ലെന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. ‘ആരാണ് നോട്ടുകള്‍ വിപണിയില്‍ സര്‍ക്കുലേറ്റ് ചെയ്യിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്? ഇതിന് പിന്നില്‍ ഗുഢാലോചനയുണ്ട്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും’ – അദ്ദേഹം പറഞ്ഞു.

Leave a Reply