Pravasimalayaly

മുംബെയില്‍ പെരുമഴ; അണക്കെട്ട് തകര്‍ന്നു; വിവിധ സ്ഥലങ്ങളിലായി മരണം 50 ഓളം

Mumbai: People wade through a waterlogged street following heavy rains, in Mumbai on Tuesday, July 10, 2018. (PTI Photo/Mitesh Bhuvad) (PTI7_10_2018_000107B)

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. ഇതിനിടെ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധിപ്പേര്‍ മരണപ്പെട്ടു. രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു ദിവസംകൂി അതിശക്തമായ മഴ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Exit mobile version