മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞുവീഴ്ത്തി ഹൈദരാബാദ്

0
32

മുംബൈ ഇന്ത്യന്‍സിന് സ്വന്തം സ്റ്റേഡിയത്തില്‍ തോല്‍വി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരെ എറിഞ്ഞുവീഴ്ത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന്റെ ഇന്നിംഗ്‌സ് 18.4 ഓവറില്‍ വെറും 118 റണ്‍സിന് അവസാനിച്ചപ്പോള്‍ വിജയപ്രതീക്ഷകളുമായി മുംബൈ ബാറ്റിംഗ് ആരംഭിച്ചു. എന്നാല്‍, വെറും 87 റണ്‍സ് എടുക്കുമ്പോഴേക്കും മുംബൈയുടെ ഇന്നിംഗ്‌സ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് 18.4 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്ത്. മുംബൈ ഇന്ത്യന്‍സ് 18.5 ഓവറില്‍ 87 റണ്‍സിന് എല്ലാവരും പുറത്ത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 21 പന്തുകളില്‍ നിന്ന് 29 റണ്‍സും യൂസഫ് പഠാന്‍ 33 പന്തുകളില്‍ നിന്ന് 29 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സൂര്യകുമാര്‍ യാദവ് 34 റണ്‍സ് നേടി പൊരുതിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. സിദ്ധാര്‍ത്ഥ് കൗളിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും റാഷിദ് ഖാന്‍, ബേസില്‍ തമ്പി എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് മുന ഒടിച്ചത്.

Leave a Reply