സഹായം തേടി വിളിച്ച കുട്ടിയോട് ഫോണ്‍ സംഭാഷണത്തില്‍ കയര്‍ത്ത് സംസാരിച്ച് എംഎല്‍എയും നടനുമായ മുകേഷ്. വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന് ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള് ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.
ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും ആ കുട്ടിയോട് അതെന്താണ് എന്നാണ് ചോദിക്കാന്‍ തയ്യാറാവാത്ത മുകേഷ് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ പരാജയമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ രംഗത്ത് എത്തി.