Saturday, November 23, 2024
HomeNewsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒന്നാംഘട്ട സംഭാവന കൈമാറി CSDS : കോവിഡ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒന്നാംഘട്ട സംഭാവന കൈമാറി CSDS : കോവിഡ് കാലത്ത് പച്ചക്കറി-ഭക്ഷ്യധാന്യ കിറ്റ് വിതരണവും മാസ്ക് വിതരണവും : ശ്രദ്ധേയമായി CSDS പ്രവർത്തനങ്ങൾ

സ്പെഷ്യൽ റിപ്പോർട്ടർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് CSDS ആദ്യ ഘട്ട സംഭാവന കൈമാറി. CSDS സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി കെ തങ്കപ്പൻ എന്നിവർ കോട്ടയം കളക്ടർ പി കെ സുധീർ ബാബുവിനാണ് സംഭാവന കൈമാറിയത്. ഇതിന് മുൻപ് മഴക്കെടുതിയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും CSDS സംഭാവന നൽകിയിരുന്നു.

CSDS സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഘട്ട സംഭാവന കോട്ടയം ജില്ല കളക്ടർ പി കെ സുധീർ ബാബുവിന് കൈമാറുന്നു

കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് നിരവധി മേഖലകളിൽ ഭക്ഷ്യധാന്യ-പച്ചക്കറി കിറ്റും കുടിവെള്ള വിതരണവും നടത്തി. കോട്ടയം താലൂക്കിലെ ഐരാറ്റുനട കുടുംബയോഗം പ്രദേശ വാസികൾക്ക് മൂന്നിലധികം തവണയാണ് സഹായമായി എത്തിയത്. പ്രതിരോധ പ്രവർത്തകർക്കും പൊതുസമൂഹത്തിനും മാസ്കുകൾ വിതരണം ചെയ്തു.
ലോക്ക് ഡൗണിനെ തുടർന്ന് രക്തദാന മേഖലയിൽ അപര്യാപ്തത നേരിട്ടപ്പോൾ രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയർത്തി രക്തദാന പരിപാടികളും സംഘടന സംഘടിപ്പിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും പോലീസ് അധികാരികൾക്കും ഡോ ബി ആർ അംബേദ്കർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി CSDS ന്റെ യുവജന സംഘടനയായ CSYF ന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ലോക്ക് ഡൗൺ ദിനങ്ങളിൽ CSYF സംഘടിപ്പിച്ച ഫേസ്ബുക് സായാഹ്ന വിനോദ പരിപാടികളിൽ അൻപതിലധികം കലാകാരാണ് ഒരുമാസത്തിനിടെ പങ്കെടുത്തത്.

കടപ്പാട് : CSDS MEDIA

ആർട്ടിക്കിൾ 14 ന്റെ അനിവാര്യതയുമായി കോവിഡ് 19 എന്ന വിഷയത്തിൽ എല്ലാ ദിവസവും നടക്കുന്ന ഫേസ്ബുക് ചർച്ച പരിപാടിയിൽ സി എസ് ഡി എസ് സംസ്‌ഥാന ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.
സന്നദ്ധ പ്രവർത്തനങ്ങൾ തുടരുമെന്ന് സംസ്‌ഥാന ഭാരവാഹികൾ അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments