Pravasimalayaly

മുഖ്യമന്ത്രി സ്ഥലത്തെത്തിയാല്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിടും!

ലക്നൗ: മുഖ്യമന്ത്രി വന്നാല്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിടുമോ? എല്ലാവര്‍ക്കും ഇതാണ് സംശയം .എന്നാല്‍ തങ്ങളെ പൂട്ടിയിട്ടെന്നു പറഞ്ഞ് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്. സംഭവം മറ്റെങ്ങുമല്ല. ഉത്തര്‍പ്രദേശില്‍ . സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ നാ്ട്ടില്‍ തന്നെ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ അധികൃര്‍ പൂട്ടിയിട്ടതായി ആരോപം ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രിയില്‍ നിന്നും പോയതുവരെ എമര്‍ജന്‍സി റൂമില്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടെന്നുമാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പൊലീസ് കാവല്‍ നിന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നും സൂചനയുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ മജിസ്‌ട്രേറ്റ് നിഷേധിച്ചു. യോഗി ആദിത്യ നാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വര്‍ഡിനുള്ളില്‍ തിങ്ങിനിറഞ്ഞുവെന്നും ദയവായി മുഖ്യമന്ത്രിക്കൊപ്പം വാര്‍ഡിനുള്ളിലേക്കു പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തതതെന്നും മജിസ്ട്രേറ്റ് ട്വീറ്റ് ചെയ്തു.

Exit mobile version