Thursday, October 3, 2024
HomeNewsKeralaമുഖ്യമന്ത്രി 100 കോടി വാങ്ങി, മകളെ സംശയനിഴലില്‍ നിര്‍ത്താതെ ഉത്തരവാദിത്വം ഏറ്റെടുക്കണം: മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി 100 കോടി വാങ്ങി, മകളെ സംശയനിഴലില്‍ നിര്‍ത്താതെ ഉത്തരവാദിത്വം ഏറ്റെടുക്കണം: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണല്‍ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി സി.എം.ആര്‍.എല്‍ കമ്പനിക്കായി ഇടപെട്ടെന്നും വന്‍ ലാഭം ഉണ്ടാക്കാന്‍ കരിമണല്‍ നിസ്സാര വിലയ്ക്ക് നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.40,000 കോടി രൂപയുടെ കരിമണല്‍ ഖനനംചെയ്തു. സംസ്ഥാനത്തിന് ഇതുവഴി വലിയ നഷ്ടമുണ്ടായി. സി.എം.ആര്‍.എല്‍ ആരോപണങ്ങളില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരിയില്‍ മാത്രമാണ്. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നില്‍. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാന്‍ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവണമെന്നും വീണ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അതും തുറന്നുപറയാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നല്‍കിയത് പി.വി.ക്കാണെന്ന പരാമര്‍ശത്തിലെ പി.വി. പിണറായി വിജയനാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു.താന്റെ ആരോപണങ്ങളില്‍ തുറന്നചര്‍ച്ചയ്ക്ക് തയാറാണെന്നും എം.ബി രാജേഷും പി. രാജീവും ചര്‍ച്ചയ്ക്ക് തയാറാണോയെന്നും അദ്ദേഹം ചോദിച്ചു. സി.എം.ആര്‍.എല്‍ 60 ഏക്കര്‍ വാങ്ങിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും റവന്യൂവകുപ്പിന്റെ പരിധിയിലുള്ള കാര്യത്തില്‍ ഭൂപരിധി ചട്ടത്തില്‍ ഇളവ് നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും കുഴല്‍നാടന്‍ ആരോപിച്ചു.ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ചെയ്യാനുള്ള അനുമതി സി.എം.ആര്‍.എല്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത് കമ്പനി വീണ വിജയന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയതിന് പകരമാണെന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് മാത്യു കുഴല്‍നാടന്‍ ഇന്ന് പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments