തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്.പ്രസ്ഥാനത്തിലെ ആശയ സമരത്തിന്റെ ഭാഗമായി എണ്‍പതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി. പിന്നീട് സി.പി.ഐ എമ്മുമായി അടുക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താവുകയും ചെയ്തു. എഴുത്തുകാരനും ചിന്തകനും എന്ന നിലയില്‍ സജീവമായിരുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
