Pravasimalayaly

‘മുനമ്പത്ത് എന്നല്ല, ഈ നാട്ടിലെ ഒരു സാധാരണക്കാരന്റെയും ഭൂമി ഒന്നിന്റെയും പേരില്‍ പിടിച്ചെടുക്കാം എന്നാരും വ്യാമോഹിക്കരുത്’; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം. സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാന്‍ വഖഫിനെ ആശ്രയിക്കുന്നതില്‍ എതിര്‍പ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.ന്യായമായ ആവശ്യങ്ങള്‍ മുസ്ലിം സമുദായത്തിന് നേടിയെടുക്കാന്‍ അവര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് എന്ന നിലയില്‍ ഞങ്ങള്‍ നൂറ് ശതമാനം പിന്തുണയ്ക്കുന്നു. മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് ഇവിടുത്തെ പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കാന്‍ ആരൊക്കെയോ ബോധപൂര്‍വം ശ്രമം നടത്തുന്നു എന്നതിന്റെ സാക്ഷ്യമല്ലേ ഇത്. മുനമ്പത്ത് എന്നല്ല, ഈ നാട്ടിലെ ഒരു കര്‍ഷകരന്റെയും ഒരു സാധാരണക്കാരന്റെയും ഭൂമി ഒന്നിന്റെയും പേരില്‍ പിടിച്ചെടുക്കാം എന്നാരും വ്യാമോഹിക്കരുത് – അദ്ദേഹം വ്യക്തമാക്കി.

Exit mobile version