വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഒക്ടോബര്‍ നവംബര്‍, ഫെബ്രുവരി മാര്‍ച്ച് , ജൂണ്‍ ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്. നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്കണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്.
വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 Cm ഉം ചെടികള്‍ തമ്മില്‍ 45 Cm ഉം അകലം വേണം.കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തര മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്‌ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം. ആര്‍ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.