മുസ്ലീമിനെ വിവാഹം കഴിച്ചു, മകന് മുസ്ലീം പേരിട്ടു; കൂടുതല്‍ സംസാരിക്കാന്‍ വരേണ്ടെന്ന് കരീനയോട് ഹിന്ദുത്വ പ്രവര്‍ത്തകര്‍

0
42

കത്തുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടിയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിന്റെ ഭാഗമാവുകയായിരുന്നു കരീന കപൂര്‍. എന്നാല്‍ മുസ്ലീം മതക്കാരനെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് അധിക്ഷേപ കമന്റുകളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കരീനയ്ക്ക് നേരെ ഇപ്പോള്‍ ചൊരിയുന്നത്.

ഒരു മുസ്ലീം മതക്കാരനെ വിവാഹം കഴിച്ചതിന് പുറമെ, മകന് തൈമൂര്‍ എന്ന മുസ്ലീം പേര് ഇടുകയും ചെയ്ത നിങ്ങള്‍ക്ക് സ്വയം അപമാനം തോന്നണമെന്ന് കരീനയുടെ ഫോട്ടോയ്ക്കടിയില്‍ വന്ന് അവര്‍ കുറിക്കുന്നു.

എന്നാല്‍ കരീനയ്ക്ക് നേരെ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍ രംഗത്തെത്തി.. നിങ്ങളെ പോലൊരാള്‍ ജീവിച്ചിരിക്കുന്നതോര്‍ത്ത് നിങ്ങള്‍ക്ക് തന്നെ അപമാനം തോന്നണം. ദൈവം നല്‍കിയിരിക്കുന്ന തലച്ചോറ് ഉപയോഗിച്ച് വാക്കുകളിലൂടെ മാലിന്യം പുറന്തള്ളാന്‍ മാത്രമാണ് നിങ്ങള്‍ക്ക് അറിയുക. ഹിന്ദുക്കള്‍ക്കും, ഇന്ത്യയ്ക്കും നാണക്കേടാണ് നിങ്ങള്‍. ഇത്തരം അസംബന്ധങ്ങള്‍ പരസ്യമായി പറയാന്‍ സൗകര്യം ഒരുക്കുന്നു എന്നതാണ് ഈ ഭരണകൂടത്തിന്റെ പൈതൃകമെന്നും സ്വര ട്വീറ്ററില്‍ കുറിക്കുന്നു.

Leave a Reply