Pravasimalayaly

മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്നവസാനിയ്ക്കും : പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് സാധ്യത

ന്യൂ ഡൽഹി

കോവിഡ് 19 നെ തുടർന്ന് മെയ്‌ നാലിന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്ന് അവസാനിയ്ക്കും. ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും കൊറോണ വ്യാപനം തടഞ്ഞു നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകളിലൂടെ നാലാം ലോക്ക് ഡൗൺ ഇന്ന് പ്രഖ്യാപിക്കും. ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അന്തിമ രൂപം നൽകി.

നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം ഭാഗികമായി പു:നസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേക്കും. പ്രത്യേക വിമാനസര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്.

മെട്രോ ഭാഗികമായി തുറക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.അതേസമയം രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന

Exit mobile version