മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം ത്രിപുരയാകും, മോദി തരംഗത്തില്‍ കര്‍ണാടകയും ബിജെപി തൂത്തുവാരും; വീണ്ടും കെ. സുരേന്ദ്രന്‍

0
48

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല, തെക്കും സാധ്യമാണ്. ഇത് കര്‍ണാടക തെളിയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത ലക്ഷ്യം കേരളമാണെന്നും, കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന്റെ പ്രതികരണം.

കര്‍ണാടകയിലെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. ആറു മാസം മുമ്പത്തെ അവസ്ഥയല്ല ഇപ്പോള്‍. കൂടിപ്പോയാല്‍ അറുപത് സീറ്റാണ് ആറു മാസം മുമ്പ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഫലം വരുമ്പോള്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പാണ്. സുരേന്ദ്രന്‍ അവകാശപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

ആറു മാസം മുന്‍പ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാല്‍ അറുപത്. കോണ്‍ഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോള്‍ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല തെക്കും സാധ്യമാണെന്ന് കര്‍ണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാന്‍ കേവലം മൂന്നു വര്‍ഷത്തെ കാത്തിരിപ്പു മാത്രം.

Leave a Reply