Pravasimalayaly

മെഡിക്കല്‍ കോളജില്‍ മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ചു ; ജീവനക്കാരിയെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഇന്നലെ രാവിലെയാണ് സംഭവം. മൃതശരീരത്തില്‍ നിന്ന് മാല മോഷ്ടിച്ച ജീവനക്കാരി കസ്റ്റഡിയില്‍. ഇന്ന് രാവിലെ മരിച്ച രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നുമാണ് മാല മോഷ്ടിച്ചത്.വരാന്തയില്‍ കിടത്തിയിരുന്ന തമിഴ് നാട് സ്വദേശിനിയുടെ മൃതദേഹത്തില്‍ നിന്നാണ് മാല പോയത്. പന്തളം സ്വദേശിനീ ജയലഷ്മിയാണ് അറസ്റ്റിലായത്. ഒന്നരപവന്റെ മാലയാണ് മോഷ്ടിച്ചത്.ഗ്രേഡ് 2 ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വരാന്തയില്‍ കിടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണ മാല മോഷ്ടിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മെഡിക്കല്‍ കോളേജ് സി ഐയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ജൂണ്‍ 20 നാണ് തമിഴ്‌നാട് സ്വദേശിനി രാധയെ ചികിത്സക്ക് എത്തിച്ചത്. വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് മൂന്നാം വാര്‍ഡിലേക്ക് മാറ്റി. ഇവിടെ വച്ചാണ് രോഗി മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മൂന്നാം വാര്‍ഡിലെ വരാന്തയില്‍ കിടത്തിയിരിക്കുമ്പോഴാണ് മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിക്കപ്പെട്ടത്. മൃതദേഹത്തിന്റെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ആശുപത്രിക്കുള്ളില്‍ നിന്നും പണവും മൊബൈല്‍ഫോണും മോഷണം പോകാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രി പരിസരത്ത് നിന്ന് വാഹനങ്ങളും മോഷണം പോകാറുണ്ട്. മൃതശരീരത്തില്‍ നിന്നും മാല മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ഇത്തരം സംഭവങ്ങള്‍ക്ക് അവസാനം കാണണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ച സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ മാല മോഷ്ടിച്ചെന്ന് ആരോപണ വിധേയമായ അറ്റന്റര്‍ ഗ്രേഡ് 2 ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആരോപണ വിധേയയായ ജീവനക്കാരിയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കിയിരുന്നു.ഈ സംഭവം നിസ്തുലമായ സേവനം നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അപമാനം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ ഒരിക്കലും അഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version