Pravasimalayaly

മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി; എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും ഫീസ് നിര്‍ണയ സമിതിക്കും നിര്‍ദേശം നല്‍കി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ശക്തമായ തിരിച്ചടി. വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം എന്‍ട്രന്‍സ് കമ്മീഷണറും ഫീസ് നിര്‍ണയ സമിതിയും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നാലു വര്‍ഷത്തെ കോഴ്‌സ് ഫീസ് ബാങ്ക് ഗ്യാരന്റിയായി അടയ്ക്കാന്‍ നിര്‍ദേശിച്ചതിനെതിരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി നവ്യ രാജീവ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ ജൂലായ് 12 നകം അഡ്മിഷന്‍ എടുക്കാനാണ് ഹര്‍ജിക്കാരിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോളേജ് അധികൃതര്‍ നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെങ്കില്‍ അഡ്മിഷന്‍ നഷ്ടമാകുമെന്നായപ്പോഴാണ് കോടതിയെ സമീപിച്ചത്.

Exit mobile version