സാധാരണയായി സ്ത്രീകള്‍ വിവാഹ ശേഷവും തുടര്‍ന്ന് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോട് കൂടിയും ശരീരപ്രകൃതിയൊക്കെ വ്യത്യസ്തമാകും. പ്രസവ ശേഷം ശരീരം പഴയ പോലെ ആകാന്‍ പലരും പല പരീക്ഷണങ്ങളും നടത്തുന്നതും കാണാം. പ്രസവിച്ചാല്‍ പെണ്ണിന്റെ സൗന്ദര്യം പോകുമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ചൈനീസ് വനിത ല്യൂ എലിന്‍ എന്ന അമ്പതുകാരി. 40 വയസു കഴിഞ്ഞാല്‍ മധ്യവയസ്‌കയിലേക്ക് ചുവടുമാറി ബോഡി ഷേപ്പൊക്കെ പോയെന്ന് പറയുന്നവര്‍ ഇവരെ കണ്ടുപഠിക്കണം. 50ാം വയസ്സിലും അത്ര സുന്ദരിയാണ് ഇവര്‍.
മൈനസ് 40 ഡിഗ്രി തണുപ്പിലും ബിക്കിനി അണിഞ്ഞ് റഷ്യയിലെ തടാകത്തില്‍ നീന്തി തുടിക്കാനാണ് ല്യൂവിന് ഇഷ്ടം. ഇത്ര തണുപ്പിലും ഫോട്ടോകള്‍ക്ക് പോസ് ചെയ്യാനും ല്യൂവിന് താല്‍പ്പര്യമാണ്. എത്ര തണുപ്പാണെങ്കിലും ബിക്കിനി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് തനിക്ക് ആലോചിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. സൈബീരിയയിലെ ബേക്കല്‍ തടാകത്തിലെ ഐസില്‍ മൂടിക്കിടക്കുന്ന പ്രദേശത്തു കൂടെ ബിക്കിനിയില്‍ നടക്കുന്ന ഈ ചൈനക്കാരിയുടെ ഫോട്ടോ വൈറലായിക്കഴിഞ്ഞു.
ബിക്കിനിയില്‍ ലോകം ചുറ്റിക്കാണുകയാണ് ല്യൂവിന്റെ ജീവിത ലക്ഷ്യം.
23 വയസ്സുള്ള ഒരു മകന്റെ അമ്മയാണ് ല്യൂ. 50 വയസ് പിന്നിട്ടിട്ടും 25 വയസുകാരിയെ പോലെ തോന്നുന്ന ഈ അമ്മ ചൈനയില്‍ പ്രശസ്തയാണ്.