Pravasimalayaly

മോട്ടോർ വാഹന വകുപ്പ് ഇനി കടലാസ് രഹിതം

മോട്ടോർ വാഹന വകുപ്പിലെ നടപടിക്രമങ്ങൾ ഇനി കടലാസ് രഹിതമാകും. വകുപ്പിന്റെ “പരിവാഹൻ” സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുക. ഡ്രൈവിംഗ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങളുടെ അപേക്ഷകളും അനുബന്ധ രേഖകളും മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ്ലെ ഈ സോഫ്റ്റ്‌വെയരിൽ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഓഫീസുകളിൽ ഇനി ഡിജിറ്റൽ ഫയലുകൾ മാത്രമാണ് സൂക്ഷിക്കുക. ഉടമസ്‌ഥാവകാശം, ഡ്രൈവിങ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ തുടങ്ങിയവയ്‌ക്കൊക്കെ കടലാസിലുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഓഫീസുകളിൽ നിർദ്ദേശവും നൽകിയിട്ടുണ്ട്. 1961 ലെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് നിയമനിർമ്മാണം നടത്തുക

Exit mobile version