Saturday, November 23, 2024
HomeLatest Newsമോദി, നിങ്ങള്‍ ഇനിയെങ്കിലും വായ തുറക്കൂ: തൂത്തുക്കുടി വെടിവയ്പില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് നടന്‍ വിശാല്‍

മോദി, നിങ്ങള്‍ ഇനിയെങ്കിലും വായ തുറക്കൂ: തൂത്തുക്കുടി വെടിവയ്പില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് നടന്‍ വിശാല്‍

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്്. സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ നടന്‍ വിശാലിന്റെ ചോദ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. രാജ്യത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടും അറിഞ്ഞ ഭാവം നടിക്കാത്ത മോദി ഇനിയെങ്കിലും വായ തുറക്കാന്‍ വിശാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

രജനികാന്തും സംഭവത്തിനെതിരെ പ്രതികരിച്ചു. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സംഭവത്തെ അപലപിച്ച് സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

സമരം നടത്തിയ സാധാരണക്കാരായ ഈ ജനങ്ങളുടെ രക്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ വിചിത്രമായ വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. ജനങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തിട്ടില്ല. ലാത്തിചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദീകരണം.

രജനിക്കു പുറമേ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസ്സന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments