Saturday, November 23, 2024
HomeNewsKeralaമോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ അറസ്റ്റില്‍

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുത്തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ശനിയാഴ്ച രാവിലെ ഹാജരായ സുരേന്ദ്രനെ ചോദ്യം ചെയ്യലിനുശേഷം രാത്രി ഒമ്പതോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിച്ചു.

കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡിഐജിയായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴിനല്‍കിയിരുന്നു. കെ സുധാകരന്‍, ഐജി ജി ലക്ഷ്മണ്‍, എസ് സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോന്‍സന് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം. കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന ഒട്ടേറെ ചടങ്ങുകളില്‍ എസ് സുരേന്ദ്രന്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനേയും നേരത്തെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഐജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അടുത്ത ദിവസം ചോദ്യം ചെയ്തേക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments