Sunday, November 24, 2024
HomeNewsKeralaമോഷ്ടാവ് കിണറ്റില്‍ വീണു; രക്ഷിക്കാനായി സുഹൃത്തുക്കള്‍ ആംബുസന്‍സുമായി എത്തി; നാട്ടുകാര്‍ കൈയോടെ പിടികൂടി

മോഷ്ടാവ് കിണറ്റില്‍ വീണു; രക്ഷിക്കാനായി സുഹൃത്തുക്കള്‍ ആംബുസന്‍സുമായി എത്തി; നാട്ടുകാര്‍ കൈയോടെ പിടികൂടി

രാമനാട്ടുകര: മോഷണത്തിനെത്തി. അബദ്ധത്തില്‍ കണറ്റില്‍ വീണു. കിണറ്റില്‍ വീണ ആളെ രക്ഷിക്കാന്‍ സു്ഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തി. സംഭവമറിഞ്ഞ നാട്ടുകാര്‍ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി പോലീസിനു കൈമാറി. ഏറെ ചര്‍ച്ചയാവുകയും രസകരവുമായി സംഭവമുണ്ടായത് തൃശൂര്‍ രാമനാട്ടുകരയിലാണ്. കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ എത്തിയത് നാട്ടുകാര്‍ അറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയയാരിരുന്നു.. രാമനാട്ടുകര സ്വദേശി സുജിത്ത് (22) ആണ് അറസ്റ്റിലായത്. കടന്നുകളഞ്ഞ കൂട്ടുപ്രതി ചേലേമ്പ്ര സ്വദേശി ഷാജിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കിണറിലെ പമ്പ് സെറ്റ് മോഷ്ടിക്കാനായി കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിയ്ക്കുന്നതിനിടെയാണ് തേഞ്ഞിപ്പലം കോമരപ്പടിയിലെ പറമ്പിലുള്ള കിണറ്റില്‍ സുജിത്ത് വീണത്. കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിച്ച് തിരികെ കയറവേ വീഴുകയായിരുന്നു. കുടുങ്ങി എന്ന് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുഹൃത്തുക്കളെ വിളിച്ചു. ഇതേ തുടര്‍ന്നാണ് ആംബുലന്‍സുമായി മൂന്നു സുഹൃത്തുക്കള്‍ എത്തിയത്. സ്ഥലപരിചയമില്ലാതിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരോട് അപകട സ്ഥലം അന്വേഷിച്ചതോടെ ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. അവശനിലയിലായിരുന്ന സുജിത്തിനെ കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴാണ് സംഗതി മോഷണ ശ്രമമാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്. സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും സുഹൃത്ത് തന്നെ തള്ളി കിണറ്റിലിട്ടെന്നുമായിരുന്നു പ്രതി ആദ്യം വാദിച്ചത്. എന്നാല്‍ ഇതു പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000 രൂപ വില മതിക്കുന്ന മോട്ടോര്‍ മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും നീക്കമെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments