Pravasimalayaly

മോസ്‌കോ വിമാനത്താവളത്തില്‍ 25 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി ; സംഘത്തില്‍ അഞ്ചു മലയാളികളും

മോസ്‌കോ: ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നിനായി റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തിലെത്തിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിമാനത്തില്‍ കയറാന്‍ അനുവാദം ലഭിച്ചില്ല. അഞ്ചു മലയാളി വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. വിമാനത്താവളത്തില്‍ വൈകി എത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിയാഞ്ഞതെന്നാണ് സൂചന. ഇവരെ നാളെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യവകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ഏറോഫ്‌ലോട്ട് വിമാനത്തിലായിരുന്നു ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. . രാവിലെ വിമാനത്താവളത്തിലെത്തി ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വിമാനത്താവളത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവര്‍ വൈകിയെത്തിയത് കാരണമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത് എന്ന വിശദീകരണമാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. സംഘത്തിലെ മലയാളി വിദ്യാര്‍ത്ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് സഹായം തേടിയതിനെ തുടര്‍ന്നാണ് വിദേശകാര്യവകുപ്പ് ഇടപെടല്‍ ഉണ്ടായത്‌

Exit mobile version