Pravasimalayaly

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു.യശ്വന്ത് സിന്‍ഹയും ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ്, ആര്‍ ജെ ഡി, പാര്‍ട്ടി നേതാക്കളും ശത്രുഘ്‌നന്‍ സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍നിന്ന് താന്‍ ‘സന്യാസം’ സ്വീകരിക്കുകയാണ്. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിപ്പിക്കുന്നു’ അദ്ദേഹം പറഞ്ഞു.

വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന അദ്ദേഹം നിലവില്‍ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്. ഇദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നയാളാണ് സിന്‍ഹ.

Exit mobile version