യുഎഇയില്‍ ഇനി യാചിച്ചാല്‍ മൂന്ന് മാസം അകത്ത് കിടക്കും,പുതിയ നിയമം പാസാക്കി

0
42

യുഎഇയില്‍ യാചിച്ചാല്‍ ഇനി മൂന്ന് മാസം അകത്ത് കിടക്കാം. രാജ്യത്ത് യാചക വിരുദ്ധ കരട് നിയമം ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ പാസാക്കി. നിയമ വിരുദ്ധമായി രാജ്യത്ത് യാചന നടത്തിയാല്‍ മൂന്ന് മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഘം പിഴയും ലഭിക്കും. പുതിയ നിയമത്തിന് യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. കരട് നിയമം അനുസരിച്ച് കുറ്റവാളികള്‍ക്കും, ഇടനിലക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കും.

യാചകരെ സംഘടിപ്പിക്കുന്ന മാഫിയ പോലുള്ള ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് ആറ് മാസം തടവ് ശിക്ഷയും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും. ഭിക്ഷാടനം നടത്തുന്നതിന് ജനങ്ങളെ കൊണ്ടുവരുന്നവര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധകമായിരിക്കും എന്ന് കരട് നിയമം പറയുന്നു. രാജ്യത്തേക്ക് ഭിക്ഷാടനത്തിനായി ഭിക്ഷക്കാരെ കൊണ്ടവരുന്ന മാഫിയ പോലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്ക് മൂന്നുമാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ചുമത്തും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു ഒരുമാസത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

Leave a Reply