Pravasimalayaly

യുഎസില്‍ കാണാതായ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ ഒഴുകിയെന്നു റിപ്പോര്‍ട്ട്; ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…

ലോസ്ആഞ്ചലസ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കി​​​ടെ നാ​​​ലം​​​ഗ മ​​​ല​​​യാ​​​ളി കു​​​ടും​​​ബ​​​ത്തെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വം അ​​​പ​​​ക​​​ട​​മെ​​​ന്ന് സൂ​​​ച​​​ന. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന മ​​​റൂ​​​ൺ നി​​​റ​​​ത്തി​​​ലു​​​ള്ള ഹോ​​​ണ്ട പൈ​​​ല​​​റ്റ് എ​​​സ്‌​​​യു​​​വി വാ​​​ഹ​​​നം ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ ന​​​ദി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​യെ​​​ന്നാ​​​ണ് ദൃ​​​ക്സാ​​​ക്ഷി​​​യും പോ​​​ലീ​​​സും അ​​​റി​​​യി​​​ച്ച​​​ത്.

സ​​​ന്ദീ​​​പ് തോ​​​ട്ട​​​പ്പി​​​ള്ളി (42), ഭാ​​​ര്യ സൗ​​​മ്യ (38), മ​​​ക്ക​​​ളാ​​​യ സി​​​ദ്ധാ​​​ന്ത് (12), സാ​​​ച്ചി (9) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച കാ​​​ണാ​​​താ​​​യ​​​ത്. പോ​​​ർ​​​ട്ട്‌ലാൻഡിൽ​​​നി​​​ന്നു സാ​​​ൻ​​​ഹൊ​​​സെ വ​​​ഴി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ കാ​​​ണാ​​​താ​​​യ​​​ത്. ലെ​​​ഗ്‌​​​ലെ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു മൈ​​​ൽ അ​​​ക​​​ലെ ദേ​​​ശീ​​​യ​​​പാ​​​ത 101ൽ​​​പ്പെ​​​ട്ട ഡോറാ ക്രീ​​​ക്കി​​​ൽ വ​​​ച്ച് ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​നം 40 അ​​ടി താ​​ഴ്ച​​യി​​ലു​​ള്ള ഈൽ ന​​​ദി​​​യി​​​ൽ വീ​​​ണ​​​താ​​​യാ​​​ണ് ദൃ​​​ക്സാ​​​ക്ഷി​​​മൊ​​​ഴി. വെ​​​ള്ളി​​​യാ​​​ഴ്ച ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും കൊ​​ടു​​ങ്കാ​​റ്റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞും ന​​ദി​​യി​​ലെ ഒ​​​ഴു​​​ക്കും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ, സ​​​ന്ദീ​​​പി​​​ന്‍റെ വാ​​​ഹ​​​നം​​​ത​​​ന്നെ​​​യാ​​​ണ് മു​​​ങ്ങി​​​പ്പോ​​​യ​​​തെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ഹൈ​​​വേ പ​​​ട്രോ​​​ളിം​​​ഗ് പോ​​ലീ​​സ് ന​​​ൽ​​​കു​​​ന്ന വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് സ​​​ന്ദീ​​​പി​​​ന്‍റെ വാ​​​ഹ​​​നം പ്രാ​​​ദേ​​​ശി​​​ക ​സ​​​മ​​​യം വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​ച്ച​​യ്ക്ക് 1.10ന് ​​​ഡോ​​​റാ ക്രീ​​​ക്കി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഹൈ​​​വേ 101ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യി​​​രു​​​ന്നു. ക്ലാ​​​മ​​​ത്-​​​റെ​​​ഡ് വു​​​ഡ് റോ​​​ഡി​​​ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി വാ​​​ഹ​​​നം ക​​​ണ്ട​​​തെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ലോ​​​സ്ആ​​​ഞ്ച​​​ല​​​സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബം വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ സാ​​​ൻ​​ഹൊ​​സെ​​യി​​​ലു​​​ള്ള സു​​​ഹൃ​​​ത്തി​​​നെ സ​​​ന്ദീ​​​പ് ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ അ​​​വി​​​ടെ എ​​​ത്തു​​​മെ​​​ന്നും രാ​​​ത്രി അ​​​വി​​​ടെ ത​​​ങ്ങു​​​മെ​​​ന്നു​​​മാ​​​ണ് സ​​​ന്ദീ​​​പ് സു​​​ഹൃ​​​ത്തി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. അ​​​വ​​​ധി​​​ക്കു​​​ശേ​​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച സ്കൂ​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ശ​​​നി​​​യാ​​​ഴ്ച വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​നു സ​​​മീ​​​പം സാ​​​ന്‍റാ ക്ല​​​രീറ്റ​​​യി​​​ൽ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്കി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് സ​​​ന്ദീ​​​പ്. ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റത്തി​​​ലാ​​​ണു സ​​​ന്ദീ​​​പി​​​ന്‍റെ കു​​​ടും​​​ബം താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. സൗ​​​മ്യ​​​യു​​​ടെ കു​​​ടും​​​ബം കൊ​​​ച്ചി​​​യി​​​ലാ​​​ണ്. 12 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​വ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യി​​​ട്ട്.

അ​​​തേ​​​സ​​​മ​​​യം, കു​​​ടും​​​ബ​​​ത്തെ ക​​​ണ്ടെ​​ത്താ​​​നാ​​​യി എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളും തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ കോൺസു ലേറ്റുമാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു.

Exit mobile version