യുകെ ക്‌നാനായ മഹാ കണ്‍വെന്‍ഷന്‍ ലഹരിയില്‍ ബര്‍മിംഹാം: യുകെയിലെ ക്‌നാനായ സമൂഹം ഉത്സവലഹരിയില്‍. . അവരുടെ മഹാ കണ്‍വെന്‍ഷനായി. ബര്‍മിംഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോര്‍ട്‌ലന്‍ഡ് വെയില്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായുള്ള 50 യൂണിറ്റുകളില്‍ നിന്നുള്ള 5000 ക്‌നാനായക്കാരാണ് ഒ്ത്തുചേരുന്നത്. ക്‌നാനായ കോട്ടയം രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്,കെസിഎ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടികള്‍ക്കായി എത്തിച്ചേര്‍ന്നു. മഹാ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് മുഖ്യ ആകര്‍ഷണം കലാഭവന്‍ നൈസ് അണിയിച്ചൊരുക്കിയ നൂറോളം ക്‌നാനായ മക്കള്‍ അണിനിരക്കുന്ന വെല്‍ക്കം ഡാന്‍സാണ്. ചരിത്രവും പാരമ്പര്യവും ഇഴുകിച്ചേര്‍ന്നുള്ളാണ് ഈ സ്വീകരണനൃത്തം തുടര്‍ന്ന് മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കലാഭവന്‍ നസീറിന്റെയും സംഘത്തിന്റെയും മെഗാസ്‌റ്റേജ്‌ഷോ. ഇതോടപ്പം മാഞ്ചെസ്റ്ററില്‍ ദുക്‌റാനാ തിരുനാള്‍ ആഘോഷങ്ങള്‍ക്കൂടിയായതോടെ യുകെയിലെ മലയാളികള്‍ക്ക് ഇനിയുള്ളത് ആഘോഷത്തിന്റെ ദിനങ്ങള്‍. നാട്ടിലെ വലിയപെരുനാളിനോട് തുല്യമായി ഒരാഴ്ച്ച നീണ്ടുനില്ക്കുന്ന തിരുനാള്‍ ആഘോഷം നാട്ടിലെ ഓര്‍മകള്‍ വീണ്ടും മനസിലേക്ക് ഓടിയെത്തുന്നതിന് പ്രവാസികള്‍ക്ക് അവസരമാകുന്നു. മാഞ്ചെറ്ററില്‍ നടക്കുന്ന ദുക്‌റാനോ തിരുനാളിനോട് അനുബന്ധിച്ച് വമ്പന്‍ മെഗാ ഷോയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നിന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഗാനന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. കലാപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്കാന്‍ ഷിനോപോള്‍, സാംശിവ, റെജി രാമപുരം ഉള്‍പ്പെടെയുള്ളവര്‍ മാഞ്ചെസ്റ്ററില്‍ എത്തി. പ്രധാന തിരുനാള്‍ അടുത്ത മാസം ആറിനാണ്്.