യുകെ യിൽ കാര്യങ്ങൾ കൈവിടുമോ? മരണസംഖ്യയിൽ ചൈനയെ മറികടന്ന് യുകെ: രണ്ട് നേഴ്സ്മാർ മരണമടഞ്ഞു

0
68

രാജു ജോർജ്

ലണ്ടൻ

കൊറോണ ഉത്ഭവ കേന്ദ്രമായ ചൈനയെ മറികടന്ന് യുകെയിലെ കൊറോണ മരണ നിരക്ക്. 3605 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 684 പേരാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹെൻകോക്ക് അറിയിച്ചു. രോഗികളുടെ എണ്ണവും 38168 ആയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്‌ഥയിലേയ്ക്ക് രാജ്യം നീങ്ങുന്നു.

പ്രതിരോധ പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്തികൊണ്ട് ചെറുപ്പക്കാരായ രണ്ട് നേഴ്സ്മാർ മരണപ്പെട്ടു. ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളെ പറ്റി “പ്രവാസി മലയാളി” നേരത്തെ റിപ്പോർട് ചെയ്തിരുന്നു. സൈന്യം നിർമ്മിച്ച നാലായിരം കിടക്കകൾ ഉള്ള ആശുപത്രിയും പ്രവർത്തന സജ്ജമായി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച എലിസബത്ത് രാഞ്ജി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു

Leave a Reply