ഓളപ്പരപ്പിനെ കീറിമുറിച്ച് തുഴയെറിയാനായി തയാറായി ഇംഗ്ലണ്ടിലെ പ്രവാസികള്‍
നോട്ടിംഗ്ഹാം: കുട്ടനാടന്‍ ചുണ്ടയിലെ തിത്തെയ് തകതെയ് തെയ്‌തോം. കൊച്ചുപെണ്ണേ കുയിലാളേ…. തിത്തത്താ തിത്തെ തിത്തെ.. കൊട്ടുവേണം കുഴല്‍വേണം. കുരവവേണം….ഈ വള്ളംകളിപാട്ടുകള്‍ കേള്‍ക്കാനായി മലയാളി സമൂഹം ഒന്നടങ്കം കാതിരിക്കയാണ്.മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വള്ളംകളിപോരാട്ടത്തിന് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് തയാറാവുന്നു. ഓളപ്പരപ്പിനെ കീറിമുറിച്ച് ജലരാജാവിനെ കണ്ടെത്താനുള്ള പോരാട്ടം പ്രവാസിമലയാളികള്‍ക്ക് മാത്രമല്ല തദ്ദേശീയര്‍ക്കും ഏറെ ആവേശം വിതറുമെന്നുറപ്പാണ്്.ഓഗസ്റ്റ് 31 നാണ് കേരളത്തിലെ നെഹ്‌റുട്രോഫിയെയും കുമരകം വള്ളംകളിയെയും ഒക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള യുക്മായുടെ നേതൃത്വത്തിലുളള കേരളാ പൂരം ബോട്ട് റേസ് ആന്‍ഡ് കാര്‍ണിവലിന ഷെഫീല്‍ഡ് വേദിയാവുക. വള്ളംകളിയിലെ രാജാക്കന്‍മാരായ കാരിച്ചാലിലേനയും ചെറുനയേയും ഓര്‍മിച്ചുകൊണ്ട് ഷെഫീല്‍ഡില്‍ തുഴയെറിയുമ്പോള്‍ മലയാളികള്‍ക്ക് അതൊരു ആവേശം. കാവാലം ചുണ്ടന്‍.ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാ പൂരം വള്ളംകളിയാണ് പ്രവാസി മലയാളികലെ നാടിന്റെ സമൃദ്ധിയുടെ ഓര്‍മയിലേക്ക് വീണ്ടും വിളിച്ചുകൊണ്ടുപോകുന്നത്. വള്ളംകളി കേരളത്തിന്റെ തനതായ തനതായ ജലോത്സവമാണ്. ഇത് പ്രവാസി ലോകത്തിലേക്ക് പ്രചരിപ്പിക്കുന്ന യുക്തമയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീ.മാണ്. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും കേരളത്തില്‍ വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. വള്ളംകളിയില്‍ ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ് പ്രധാനം. ഇതില്‍ ചെറുവള്ളങ്ങളിലുള്ള മത്സരത്തിനാണ് ഷെഫീല്‍ഡ് വേദിയാകുന്നത്. കൂടുല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജയകുമാര്‍ നായര്‍; 07403223066, ജേക്കബ് കോയിപ്പള്ളി: 07402935193