Pravasimalayaly

യുക്രൈനില്‍ വിഘടനവാദികളുടെ ആക്രമണം,ഒരു സൈനികന്‍ കൊല്ലപ്പെട്ടയാതി യുക്രൈന്‍ സൈന്യം

യുക്രൈനില്‍ വിഘടനവാദികളുടെ ആക്രമണം. അക്രമത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടയാതി യുക്രൈന്‍ സൈന്യം വ്യക്തമാക്കി. റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് യുക്രൈന്‍ സേന ആരോപിച്ചു. 

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയിലാണ് വിമതര്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ട് വിഘടനവാദി മേഖലകളില്‍ക്കൂടി കടന്നു പോകുന്ന മേഖലയിലാണ് ആക്രമണമുണ്ടായത് എന്ന് കിഴക്കന്‍ യുക്രൈനിലെ സംയുക്ത സൈനിക കാന്‍ഡന്റ് വ്യക്തമാക്കി. ഷെല്ലാക്രമണമാണ് നടന്നതെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. 

  വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസും വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വിമതര്‍ ഉന്നം വയ്ക്കുന്നതെന്ന് സൈന്യം ആരോപിച്ചു. ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് തിരിച്ചടിക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്നും റഷ്യയാണ് വിഘടനവാദികളെ സഹായിക്കുന്നതെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു. 

Exit mobile version