യുവതക്ക് വഴിയൊരുക്കി കോണ്‍ഗ്രസില്‍ രാജി; രാജ് ബബ്ബാറും ഒഴിഞ്ഞു

0
94

ലക്‌നോ: നേതൃത്വത്തിലേക്ക് യുവജനങ്ങള്‍ക്ക് വഴിയൊരുക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടര്‍ക്കഥയാവുന്നു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറാണ് അവസാനം രാജി വച്ചത്. രാജിവച്ചു. ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. രാജി കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.

2016 ജൂലൈയിലാണ് രാജ് ബബ്ബര്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതല ഏറ്റെടുത്തത്.
ഗോവ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശാന്താറാം നായിക് തിങ്കളാഴ്ച രാജി വച്ചിരുന്നു. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും രാജിവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Leave a Reply