യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ച സംഭവം, വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

0
33

കൊച്ചി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ത്ത നാല് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസ് (സോണി)യാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നാല് വൈദികര്‍ക്കെതിരെ കഴിഞ്ഞ ദിവസം മാനഭംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

ഫാദര്‍ ജോണ്‍സണ്‍ മാത്യു, എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്സ് കെ.ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മൂത്ത മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നുമാണ് പരാതി. വൈദികരെ കൂടാതെ നാലു പേര്‍ക്കെതിരെയും പരാതിയുണ്ട്.

ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply