യുവ സിനിമാനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ ഇടിച്ച മേഘയുടെ കാര്‍ തലകീഴായി മറിയുകയായിരുന്നു. മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് പറ്റിയിട്ടുണ്ട്. നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട കാര്‍ ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടക്കുകയായരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ മാത്യു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. പുതിയ സിനിമ മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ്. ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് യുവ നടി.