Pravasimalayaly

യു എ ഇയിൽ പുതിയ കോവിഡ് രോഗികൾ 388, കുവൈറ്റിൽ 467, ഖത്തറിൽ 1026

കുവൈറ്റ്‌

ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയ്ക്ക് കുറവില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനപ്രതി വർധിച്ചു വരുന്ന സാഹചര്യമാണ് മിക്ക രാജ്യത്തുമുള്ളത്. ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് രോഗികളുടെ എണ്ണത്തിൽ വര്ധനവുണ്ടായത്. മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ ദിവസേന കോവിഡ് രോഗികളാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. നിരവധി മരണങ്ങളും ഉണ്ടായി.

388 പേർക്കാണ് യു എ ഇയിൽ പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗികളുടെ എണ്ണം 44553 ആയി. 301 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം 758 പേർ രോഗമുക്തരായി.

കുവൈറ്റിൽ 6 പേർ കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇന്ന് 467 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 39145 പേരാണ് ആകെ കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. 140 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ 1026 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ആകെ രോഗികളുടെ എണ്ണം 86488 ആണ്. രോഗ മുക്തരായവരുടെ എണ്ണവും ഉയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Exit mobile version