Monday, November 25, 2024
HomeNewsKeralaയൂണിവേഴിസിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് പോലീസ് എഫ്‌ഐആര്‍

യൂണിവേഴിസിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് പോലീസ് എഫ്‌ഐആര്‍

ശിവരഞ്ജിത്ത് എസഎഫ്‌ഐ യൂണിറ്റ് ഭാരവാഹി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്തെന്ന് പോലീസ് എഫ്‌ഐആര്‍. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇ് സംബന്ധിച്ചുള്ള വാര്‍ത്ത ഒരു സജാനല്‍ പുറത്തുവിട്ടു. എന്നാല്‍ പ്രതികളെ ഇതു വരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചത് ശിവരഞ്ജിത് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.. സംഭവത്തിനു കാരണം വ്യക്തി വൈരാഗ്യമാണെന്നും എഫ്.ഐ.അറില്‍ പറയുന്നു.എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതികളുടെ പേര് സഹിതം എഴുതി നല്‍കിയിട്ടും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്.സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന.എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments