Monday, November 25, 2024
HomeNewsKeralaയൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്: ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്ന് സ്പീക്കര്‍

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്: ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തില്‍ ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫേസബുക്ക് പോസ്റ്റിലാണ് സ്പീക്കര്‍ എസ്എഫ്ഐയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നിച്ചത്. അഖില്‍ എന്ന തലക്കെട്ടിലാണ് ഫേസ് ബുക്ക് പോസ്റ്റ് തുടരുന്നത്. ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ രൂപ ചുവടെ എന്റെ ഹൃദയം നുറുങ്ങുന്നു,കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. ഓര്‍മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.സ്നേഹസുരഭിലമായ ഓര്‍മകളുടെആ പൂക്കാലം. ‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സര്‍ഗാത്മക യൗവനത്തെയാണ് നിങ്ങള്‍ചവുട്ടി താഴ്ത്തിയത്.നിങ്ങള്‍ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍? നിങ്ങളുടെ ഈ ദുര്‍ഗന്ധംചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗംനമുക്ക് വേണ്ട. ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ പരാജയത്തിന്റെ നരകമാണ്.തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,ശിരസു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മകള്‍ മറക്കാതിരിക്കുക. ഓര്‍മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.ചിന്തയും വിയര്‍പ്പും, ചോരയും കണ്ണുനീരുമുണ്ട് ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments