Saturday, November 23, 2024
HomeNewsKeralaയൂത്തന്‍മാരും രണ്ടായി; തെരുവില്‍ ഏറ്റുമുട്ടലിലേക്കോ?

യൂത്തന്‍മാരും രണ്ടായി; തെരുവില്‍ ഏറ്റുമുട്ടലിലേക്കോ?

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ ഇത് പിളര്‍പ്പിന്റെ കാലമാണ്. കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോസ് വിഭാഗവുമായി പിളര്‍ന്നപ്പോളും യൂത്ത് ഫ്രണ്ട് നിലപാട് വ്യക്തമാക്കാതെ നിലിക്കുകയായിരുന്നു. എന്നാല്‍ യൂ്ത് ഫ്രണ്ടിന്റെ ജന്മദിനത്തില്‍ ആസന്നമായ ആ പിളര്‍പ്പ് നടന്നു. നിലവിലെ പ്രസിഡന്റിന്റെ നേൃത്വത്തില്‍ പിജെ ജോസഫിനെ അനുകൂലിച്ച വിഭാഗം തിരുവനന്തപുരത്തും ജോസിനെ അനുകൂലിക്കുന്ന വിഭാഗം കോട്ടയ്തും ജന്മദിനാഘോഷം സംഘടിപ്പിച്ചതോടെയാണ് പിളര്‍പ്പ് സംജാതമായത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് താഴേത്തട്ടിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കുകയാണ. ഇനി കെഎസ്്‌സിയുടെ കാര്യത്തിലാണ് പിളര്‍പ്പ് അറിയേണ്ടത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെനേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആഘോഷം നടക്കുമ്പോള്‍ കോട്ടയത്ത് എതിര്‍ വിഭാഗം യോഗം ചേര്‍ന്ന് നിലവിലെ പ്രസിഡന്റിനെ പു്‌റത്താക്കി. യൂത്ത് ഫ്രണ്ടിന്റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്നാണ് പിജെ ജോസഫ്പറഞ്ഞത്. മാത്രവുമല്ല ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്റ് വന്നുവെന്നത് കേള്‍ക്കുന്നെന്നും ജോസഫ് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലായത്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജന്‍ തൊടുകയിലിന്റെ നേതൃത്വത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്‍െ ആഘോഷം കോട്ടയത്ത് നടന്നത്. . തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ ്രസിഎഫ് തോമസ്, ജോയി എബ്രഹാം ഉള്‍പ്പടെയുളള പഴയ മാണി വിഭാഗക്കാര്‍ പങ്കെടുത്തു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments