Pravasimalayaly

യേശുദാസ് അങ്ങനെ ചെയ്യ്തതില്‍ എന്താണ് തെറ്റ്? ചേദ്യങ്ങളുമായി സലീംകുമാര്‍

കൊച്ചി:ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ആളികത്തുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. അതിനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നും ഇതിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിംകുമാര്‍ പറയുന്നു.

‘യേശുദാസ് നടന്നുവരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണു തെറ്റ്? കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടോ എടുക്കാം. യേശുദാസിന്റെ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം’- സലിംകുമാര്‍ അഭിപ്രായപ്പെടുന്നു

‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന് പറഞ്ഞായിരുന്നു യേശുദാസ് ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.

Exit mobile version