രണ്ടാമൂഴം എം ടി യ്ക്ക് തന്നെ

0
32

കൊച്ചി

എം.ടി വാസുദേവൻ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാമൂഴം കേസ് ഒത്തുതീർപ്പിലേക്കെന്ന് റിപ്പോർട്ട്. തിരക്കഥ എം ടിക്ക് തിരികെ നൽകും. കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എം ടിക്കായിരിക്കും. വി എ ശ്രീകുമാർ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യരുത്. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം. പക്ഷേ, അതിലെ കേന്ദ്ര കഥാപാത്രം ഭീമൻ ആകരുത് . എം ടി അഡ്വാൻസ് തുകയായ 1.25 കോടി മടക്കി നൽകും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലുമുളള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.ഇവയാണ് ഒത്തുതീർപ്പുവ്യവസ്ഥകൾ എന്നാണ് അറിയുന്നത്.സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരി​ഗണിക്കാനിരിക്കെയാണ് ഒത്തു തീ‍‌ർപ്പുണ്ടായത്. ഇക്കാര്യം ഇരു കൂട്ടരും സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.
മൂന്നു വർഷത്തിനുളളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്ന് വി എ ശ്രീകുമാർ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു.

https://chat.whatsapp.com/KyEKh8kqJR29wz49h958am

Leave a Reply