Pravasimalayaly

രണ്ടുപേര്‍ ഒഴികെ ബിജെപി അനുഭാവികള്‍; കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളെ സ്വയം തീരുമാനിച്ച് ഗവര്‍ണര്‍

തിരുവന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് സെനറ്റ് പട്ടികയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ പട്ടിക യൂണിവേഴ്‌സിറ്റി അംഗീകരിച്ചതിന് പിന്നാലെ, കേരള സര്‍വകലാശാലാ സെനറ്റിലേക്ക് ചാന്‍സലറുടെ പ്രതിനിധികളായി 17 പേരെ സ്വയം നാമനിര്‍ദേശം ചെയ്തു. രണ്ട് പേര്‍ ഒഴികെ മിക്കവരും ബിജെപി അനുഭാവികളാണ്. സര്‍ക്കാരുമായി ആലോചിക്കാതെയാണ് തീരുമാനം.

കേരള സെനറ്റിലേക്ക് വിസി സമര്‍പ്പിച്ച പട്ടികയിലെ രണ്ടുപേരൊഴികെ എല്ലാവരെയും ഗവര്‍ണര്‍ സ്വന്തം നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജെപി ജില്ലാ നേതൃത്വമാണ് പേരുകള്‍ നല്‍കിയതെന്ന് അറിയുന്നു. കാലിക്കറ്റ് സെനറ്റിലും വിസി നിര്‍ദേശിച്ച പതിനെട്ടുപേരില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരെയും ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ബിജെപി അംഗങ്ങളായ രണ്ടുപേര്‍ കേരളയിലും ഒരാള്‍ കാലിക്കറ്റിലും സിന്‍ഡിക്കേറ്റ് അംഗങ്ങളാകുമെന്ന് ഇതോടെ ഉറപ്പായി.

Exit mobile version