ഡല്‍ഹി: നിലപാടില്‍ മാറ്റമില്ലൊ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധിവീണ്ടും വ്യക്തമാക്കിത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അഞ്ചു മുഖ്യമന്ത്രിമാരും രാഹുലുമായി കൂടിക്കാഴച്ച നടത്തിയിട്ടും തന്റെ നിലപാടില്‍ അയവു വരുത്താന്‍ രാഹുല്‍ തയാറായില്ല