Pravasimalayaly

രാജു നാരായണ സ്വാമി സര്‍വീസില്‍ നിന്നും പുറത്തേയ്ക്ക; അഴിമതിക്കെതിരേ നിലപാട് സ്വീകരിച്ചതാണ് കാരണമെന്നു സ്വാമി

തിരുവനന്തപുരം: അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള സ്വാമിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍വീസിലെ സേവനത്തിനു ശേഷം സംസ്ഥാനത്തേയ്ക്ക് തിരികെ എത്തിയ അറിയിച്ചില്ലെന്നും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചുവെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സ്വാമിക്കെതിരേ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷം കൂടി സര്‍വീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നീക്കം. കേരളാ ചരിത്രത്തില്‍ ആദ്യാമായാണ് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. പത്താം ക്ലാസ് മുതല്‍ ഐഎഎസ് വരെ എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്കോടെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഈ സ്ഥിതി. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങുന്നത്. എസ്എസ്എല്‍സി,ഐഐടി,സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയയാളാണ് രാജു നാരായണസ്വാമി. അതേ സമയം അഴിമതികള്‍ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാകാം തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. സര്‍വീസില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും രാജു നാരായണസ്വാമി പറഞ്ഞു. തന്നെ പിരിച്ചുവിടാനുള്ള തീരുമാനത്തെപ്പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇത്തരമൊരു നീക്കമുണ്ടെങ്കില്‍ നിയമപരമായി നേരിടും. സര്‍ക്കാര്‍ തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. മൂന്നാര്‍ നടപടി മുതല്‍ വേട്ടയാടല്‍ തുടരുന്നു. അഴിമതിക്കെതിരെ നിന്നാല്‍ തകര്‍ക്കുക എന്ന സംവിധാനത്തിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള നീക്കം. നാളികേര വികസന ബോര്‍ഡില്‍ കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെതിരെ നല്‍കിയ പരാതിയില്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. ഇതു കൊണ്ടാണ് കേരള കേഡറില്‍ മറ്റു പദവികള്‍ ഏറ്റെടുക്കാത്തതെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നതായും രാജു നാരായണ സ്വാമി വ്യക്തമാക്കി.

Exit mobile version