പീരുമേട്: നെടുങ്കണ്ടത്ത് റിമാന്‍്ഡ് പ്രതി കസ്റ്റഡിയില് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. വന്‍ ആരോപണമുയര്‍ന്ന കസ്റ്റഡി മരണത്തിന്റെ യാതാര്‍ഥ വസ്തുതകള്‍ തേച്ചുമാച്ചുകളയാനുള്ള നീക്കമാണ് നടക്കുന്ന്. പോലീസ് കസ്റ്റഡിയില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതാണെന്നു രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷനോവ് രമേശ് ചെന്നിത്തല പറഞ്ഞു. നാട്ടുകാരുടെ മേല്‍ കുറ്റം ചാര്‍്ത്തി രക്ഷപെടാനാണ് ഇടുക്കി എസ്പി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തുന്നത്. രാജ്കുമാറിന്റെ മരണത്തില്‍ ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്നു ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആരോപണമുയര്‍ത്തിക്കഴിഞ്ഞു.്. രാജ്്കുമാറിന്റെ തട്ടിപ്പിനുപിന്നില്‍ വന്‍ സംഘമാണുള്ളത്. അതാരാണെന്നാണ് അറിയേണ്ടത്. വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്കുമാറിനെക്കൊണ്ട് തട്ടിപ്പ് നടത്തിയ സംഘം ഏതെന്നാണ് വ്യക്തമാകേണ്ടത്. രാജ്കുമാറിനെ തെളിവെടുപ്പിനു എത്തിച്ചപ്പോള്‍ കൊണ്ടുവരുമ്പോള്‍ നാല് പൊലീസുകാര്‍ വലിയ ദണ്ഡുപയോഗിച്ച് മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ തന്നെ പറയുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. എസ്പി തന്നെ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന സാഹചര്യത്തില്‍ കേസ് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ പോരാ. പോലീസിന് ഇപ്പോള്‍ ഏത് തരത്തിലുള്ള കഥയും മെനയാം. അത് ഒഴിവാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോലാഹലമേട്ടിലെത്തിയ പ്രതിപക്ഷനേതാവ് രാജ്കുമാറിന്റെ കുടുംബാംഗങ്ങളേയും നാട്ടുകാരേയും കണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ നിയമസഭയില്‍ ഉരുട്ടിക്കൊലപാതകം ചര്‍ച്ച ശക്തമായി പ്രതിസന്ധി സര്‍ക്കാരിന് ഉണ്ടാക്കുമെന്ന വ്യക്്തം.