Pravasimalayaly

രാജ്കുമാറിന്റെ കസ്റ്റഡി മരണം; തട്ടിപ്പ് ആസൂത്രകനെ രക്ഷിക്കുന്നുവോ?

അന്വേഷണം കസ്റ്റഡിമരണത്തില്‍ ഒതുങ്ങുമോ

കട്ടപ്പന: പോലീസ് കസ്റ്റഡിയില്‍ വെച്ച് രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിനു കാരണമായ ഹരിതാ സംഘത്തിന്റെ രൂപീകരണത്തിനായി മുന്‍നിരയില്‍ നിന്നത് ആര്? സംഘത്തിലേയ്ക്ക് വന്നിരുന്ന പണം ഓരോദിവസവും എത്തിച്ചത് ഏത് വമ്പന്റെ കൈകളില്‍ ഇക്കാര്യത്തില്‍ ഇതുവരേയും സൂചനകള്‍ ഒന്നും പുറത്തുവരുന്നില്ല. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരി പറയുന്നത് ഓരോദിവസവും ലഭിക്കുന്ന പണം കുമളിയിലേക്ക് കൊണ്ുപോവുകയായിരുന്നുവെന്നാണ്. കുമളിയില്‍ ആരുടെ കൈകളിലാണ് ഈ പണം എത്തിയെന്നതിനെക്കുറിച്ച് പോലീസ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമായിക്കഴിഞ്ഞു. ചില വമ്പന്‍മാര്‍ ഇതിനു പിന്നിലുണ്ടെന്നും അവരെ സംരക്ഷിക്കാനായുള്ള നീക്കങ്ങള്‍ നടക്കുന്നതായും ഇപ്പോള്‍ പൊതു ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ക്സ്റ്റിമരണവുമായി ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുന്നത്. ഇതിനിടെ വരും ദിവസങ്ങളില്‍ കസ്റ്റഡിമരവുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. മരണത്തില്‍ രണ്ടും മൂന്നും പ്രതികളാക്കിയവരും അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന. ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. പീരുമേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയി ഇതിന്റെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിക്കും. ഇതിനിടെ, കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.

Exit mobile version