കോട്ടയം: കസ്റ്റഡിയിലിരിക്കെ റിമാന്‍ഡ് പ്രതി മരണമടഞ്ഞ സംഭവത്തില്‍ ജയിലധികൃതര്‍ പറഞ്ഞതും കള്ളത്തരമോ? രാജ്കുമാറിനെ മെഡിക്കല്‍ കോളജില്‍ ചികിത്സിക്കാനെത്തിച്ചുവെന്നു പറഞ്ഞത് കള്ളമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കസ്റ്റഡി പ്രതികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചാല്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ടെന്നും എ്ന്നാല്‍ രാജ്കുമാറിന് ചികിത്സ നല്‍കിയതായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രി രേഖകളില്‍ ഇല്ലെന്നാണ് . പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 19ന് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ജയില്‍ സൂപ്രണ്ട് അനിരുദ്ധന് പറഞ്ഞത്. തുടര്‍ന്ന് 20 നു വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെന്നായിരുന്നു ജയിലധികൃതര്‍ പറഞ്ഞത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലോ, ഓ.പിയിലോ രാജ്കുമാറിനെ എത്തിച്ചതായി രേഖകളിലില്ല. കസ്റ്റഡിയിലുള്ള പ്രതികളെ ചികിത്സയ്ക്കെത്തിച്ചാല് പ്രത്യേക വിവരം നല്‍കാറുണ്ടെന്നും പത്തൊന്‍പതിനോ ഇരുപതിനോ ഇതുണ്ടായില്ലെന്നും മെഡിക്കല്‍ കോളോജ് ആര്‍എംഓ ഡോ. രഞ്ജന്‍ ചില ചാനലുകളോട് വ്യക്തമമാക്കിയിട്ടുണ്ട്. ഇതോടെ ആരാണ് കള്ളം പറയുന്നതെന്നാണ് ഇപ്പോള്‍ സംശയം