Pravasimalayaly

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടി ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഞങ്ങളെ ചോദ്യംചെയ്യുന്നു; കോണ്‍ഗ്രസിനെ വിര്‍ശിച്ച് നിര്‍മല സീതാരാമന്‍

ലക്‌നൗ: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസിന്റെ പേരെടുത്തു പറയാതെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി എന്നു പറഞ്ഞായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.

‘രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളുടെ മൗലികാവകാശങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തിട്ടുള്ള പാര്‍ടി ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഞങ്ങളെ ചോദ്യംചെയ്യുന്നു. അവര്‍ ‘പരിവര്‍വാദ്’ (രാജവംശനയം) രാഷ്ട്രീയമാണ് പിന്തുടര്‍ന്നിരുന്നത്, അവര്‍ സ്വേച്ഛാധിപത്യ രീതിയിരുള്ള ഭരണം നടത്തി പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി. എന്നിട്ട്, ഇന്ന് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ്… ഇത് അമ്പരപ്പിക്കുന്നതാണ്’, ലക്‌നൗവിലെ പത്രസമ്മേളനത്തില്‍ സംസാരിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘ഉദ്യോഗസ്ഥര്‍ പ്രദേശം നിരീക്ഷിച്ചു വരികയാണ്. താമസിയാതെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കും’, ഉത്തര്‍ പ്രദേശിലെ വ്യാവസായിക പ്രതിരോധ ഇടനാഴിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതിരോധ മന്ത്രി പ്രതികരിച്ചു.

ബി.ജെ.പിയുടെ ജനപ്രീതി ഉയര്‍ന്നുവരികയാണെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ‘ബി.ജെ.പിക്ക് രണ്ട് എം.പിമാര്‍ മാത്രമായിരുന്ന സമയമുണ്ടായിരുന്നു, ഇപ്പോള്‍, 21 സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ അധികാരത്തിലാണ്. ഞങ്ങളുടെ സര്‍ക്കാരിന്റെ ‘സബ്കാ സാത്ത് സബ്കാ വികാസിന്’ നന്ദി’,

‘ഞങ്ങളുടെ സര്‍ക്കാര്‍ ആരുടേയും കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ല, ഭാരത് ബന്ദിന്റെ സമയത്തെ സംഭവങ്ങള്‍ക്ക് വീഡിയോ ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും’, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദലിത് ബി.ജെ.പി എം.പിമാരോടിള്ള സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മല സീതാരാമന്‍ മറുപടി പറഞ്ഞു.

Exit mobile version