ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നും പതിനായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
27 പേര്‍ മരിച്ചു. 1.19 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെയായി 4,42,23,211 പേര്‍ രോഗ മുക്തരായി. 98.70 ശതമാനമാണ് രോഗ മുക്തി നിരക്ക്.
വെള്ളിയാഴ്ച 11,109 പേര്‍ക്ക് രോഗം കണ്ടെത്തി. വ്യാഴാഴ്ച 10,158 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.