Pravasimalayaly

രാജ്യസഭ: യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ.മാണി

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ.മാണി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതാക്കളുമായും പി.ജെ ജോസഫുമായും മാണി വെവ്വേറെ ചര്‍ച്ച നടത്തി.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.എം മാണി രാവിലെതന്നെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും മാണിക്കും ജോസ് കെ മാണിക്കും താല്‍പര്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ചു. ഇതോടെയാണ് ലോക്‌സഭ എംപിയായ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത്.

 തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

Exit mobile version