Pravasimalayaly

രാഷ്ട്രീയ ചാരവൃത്തി; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വൻവൻതിരിച്ചടി. രാഷ്ട്രീയ ചാരവൃത്തിക്കേസിൽ സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.’ഫീഡ്ബാക്ക് യൂണിറ്റ്’ വഴി പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചതോടെ ഡൽഹി രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്.

ഡൽഹി സർക്കാർ 2015 ലാണ് ഫീഡ് ബാക്ക് യൂണിറ്റ് രൂപീകരിക്കുന്നത്. തുടർന്ന് 20 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു. 2016 ഫെബ്രുവരി മുതൽ 2016 സെപ്തംബർ വരെ രാഷ്ട്രീയ എതിരാളികളുടെ മേൽ ചാരവൃത്തി നടത്തിയെന്നാണ് എഫ്ബിയു ആരോപിക്കുന്നത്. ബി.ജെ.പിയുമായി മാത്രമല്ല എ.എ.പി.യുമായും ബന്ധമുള്ള നേതാക്കളിലും യൂണിറ്റ് കണ്ണുവെച്ചിരുന്നുവെന്നാണ് ആരോപണം.

ഇത് മാത്രമല്ല, യൂണിറ്റിന് എൽജിയിൽ നിന്ന് അനുമതിയും വാങ്ങിയിട്ടില്ല. യൂണിറ്റ് ചുമതലപ്പെടുത്തിയ ജോലികൾക്ക് പുറമെ പൊളിറ്റിക്കൽ ഇന്റലിജൻസ് ശേഖരിച്ചുവെന്നും ആരോപണമുണ്ട്. 8 മാസത്തിനിടെ 700 കേസുകളിൽ അന്വേഷണം നടത്തിയതിൽ 60 ശതമാനവും രാഷ്ട്രീയ താൽപര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി.

Exit mobile version