മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈ ദാദറില്‍ സമാപിച്ചു. 6,700 കിലോമീറ്ററായിരുന്നു യാത്ര.ധാരാവിയിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയും ചേര്‍ന്നു.യാത്രയുടെ അവസാന ദിവസം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ പേരില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) രാഹുല്‍ കടന്നാക്രമിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ കമ്പനികളില്‍ നിന്ന് പാര്‍ട്ടി ഫണ്ട് വാങ്ങുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കുന്നെങ്കിലും നാളെ ശിവാജി പാര്‍ക്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തി പ്രകടനം നടക്കും. ഇതില്‍ഇന്ത്യാ മുന്നണി നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇടത് പാര്‍ട്ടി പ്രതിനിധികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സംശയമാണ്.ഈ രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളോട് പറയാനാണ് യാത്ര നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു.’ഇന്ന്, ഈ രാഷ്ട്രത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പൊതു അവബോധത്തിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ട്. അത് നിങ്ങളെ എല്ലാവരെയും ബോധവാന്മാരാക്കാന്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിച്ചതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.