‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളി; മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; കെ സുധാകരൻ

0
19

ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് പ്രതീക്ഷിക്കാനാകുന്നതെന്ന് സുധാകരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും വാക്ക് പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരദാഹത്തോടെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകം. ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവാണ് രാഹുൽ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളിയാണെന്ന് കെ സുധാകരൻ പറഞ്ഞു. ജില്ലയിൽ ആളില്ലാത്തത് കൊണ്ടല്ല രാഹുലിന് സീറ്റ് നൽകിയതെന്നും കെ സുധാകരൻ വ്യക്തമാക്കി.പിണറായി വിജയന്റെ ഭരണത്തിൽ രക്തസാക്ഷികളായി ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്ന് കെ സുധാകരൻ പറഞ്ഞു. സിപിഐഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണം. സിപിഐഎം-ബിജെപി ബന്ധത്തിളുള്ള എതിർപ്പാണ് അതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് പറയാൻ പോയാൽ ജനങ്ങൾ കാർക്കിച്ച് തുപ്പുമെന്നും മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെ സർക്കാരെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.

Leave a Reply